കോൽക്കത്ത: ഇടതുപക്ഷവും കോൺഗ്രസും ചേർന്നുള്ള മഹാസഖ്യം പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും അട്ടിമറിച്ച് അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. കോൽക്കത്തയിൽ ഇടതു-കോൺഗ്രസ് സംയുക്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് രണ്ട് പാർട്ടികൾ തമ്മിലുള്ള പോരാട്ടമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്ന ജനക്കൂട്ടമെന്നും കോൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് നടന്ന പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
മറ്റൊരു രാഷ്ട്രീയശക്തിയും സംസ്ഥാനത്ത് അവശേഷിക്കരുത് എന്നാണു ബിജെപിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ആഗ്രഹം. എന്നാൽ, ഭാവിയിൽ ബിജെപിയോ തൃണമൂലോ കാണില്ല എന്നും മഹാസഖ്യം മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.