മുംബൈ: ടിക് ടോക് താരം ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ മഹാരാഷ്ട്ര മന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചു. ശിവസേനാ അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്കു രാജിക്കത്ത് നൽകിയശേഷം മന്ത്രിതന്നെയാണു രാജിക്കാര്യം പരസ്യമാക്കിയത്. ടിക് ടോക് താരമായ പൂജ ചവാൻ എന്ന 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ മന്ത്രിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചിരുന്നു.