നാ​​ലാം ടെ​​സ്റ്റി​​ന് ബും​​റ ഇ​​ല്ല

12:10 AM Feb 28, 2021 | Deepika.com
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ നാ​​ലാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും ടെ​​സ്റ്റി​​ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ ഇ​​ല്ല. വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് ബും​​റ​​യ്ക്ക് അ​​വ​​ധി അ​​നു​​വ​​ദി​​ച്ച​​താ​​യി ബി​​സി​​സി​​ഐ അ​​റി​​യി​​ച്ചു. ബും​​റ​​യ്ക്ക് പ​​ക​​രം ആ​​രെ​​യും ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. മാ​​ർ​​ച്ച് നാ​​ല് മു​​ത​​ൽ മൊ​​ട്ടേ​​ര​​യി​​ലാ​​ണ് നാ​​ലാം ടെ​​സ്റ്റ്. ബും​​റ​​യ്ക്കു പ​​ക​​രം ഉ​​മേ​​ഷ് യാ​​ദ​​വ്, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് എ​​ന്നി​​വ​​രി​​ൽ ആ​​രെ​​യെ​​ങ്കി​​ലും പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണു​​ള്ള​​ത്.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ൽ​​നി​​ന്നും മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ​​നി​​ന്നും ബും​​റ​​യ്ക്ക് നേ​​ര​​ത്തേ വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു.