മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനു സമീപം കണ്ടെത്തിയ സ്കോർപിയോ കഴിഞ്ഞയാഴ്ച മോഷ്ടിക്കപ്പെട്ടത്. വാഹന ഉടമ പോലീസിൽ ഇതുസംബന്ധിച്ച് പരാതി നല്കിയിട്ടുണ്ട്.
സ്ഫോടകവസ്തു നിറച്ച കാറിൽനിന്ന് ഇന്നലെ കത്ത് കണ്ടെത്തി. വരാനിരിക്കുന്നതിന്റെ സൂചന മാത്രമാണിതെന്നു കത്തിൽ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ജെലാറ്റിൻ സ്റ്റിക് നിറച്ച കാർ അംബാനിയുടെ ബഹുനില ആഡംബര വസതിയായ ആന്റിലിയയ്ക്കു സമീപം കണ്ടെത്തിയത്.
അംബാനിയെയും ഭാര്യയെയും കുടുംബത്തെയും സംബോധന ചെയ്തിരിക്കുന്ന ഹിന്ദിയിലുള്ള കത്ത് ഇംഗ്ലീഷ് ലിപിയിലാണ് എഴുതിയിരിക്കുന്നത്.