+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്രേ​ലി ച​ര​ക്കു​ക​പ്പ​ലി​ൽ സ്ഫോ​ട​നം

ദു​ബാ​യ്: ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​സ്രേ​ലി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം​വി ഹീ​ലി​യോ​സ് റേ ​എ​ന്ന ച​ര​ക്കു​ക​പ്പ​ലി​ൽ സ്ഫോ​ട​നം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ക​പ്പ​ലി​ൽ ദ്വ
ഇ​സ്രേ​ലി  ച​ര​ക്കു​ക​പ്പ​ലി​ൽ സ്ഫോ​ട​നം
ദു​ബാ​യ്: ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​സ്രേ​ലി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം​വി ഹീ​ലി​യോ​സ് റേ ​എ​ന്ന ച​ര​ക്കു​ക​പ്പ​ലി​ൽ സ്ഫോ​ട​നം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ക​പ്പ​ലി​ൽ ദ്വാ​ര​ങ്ങ​ൾ ഉണ്ടായി. ജീ​വ​ന​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണ്. സിം​ഗ​പ്പൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ക​പ്പ​ൽ അടുത്തുള്ള തു​റ​മു​ഖ​ത്ത് അ​ടു​പ്പി​ക്കാ​നു​ള്ള ​ശ്ര​മ​ത്തി​ലാ​ണ്. ടെ​ൽ അ​വീ​വി​ലെ റേ ​ഷി​പ്പിം​ഗ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​പ്പ​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ബ​ഹാ​മാ​സി​ലാ​ണ്.

യു​എ​സ്- ഇ​റാ​ൻ ബ​ന്ധം ഏ​റെ മോ​ശ​മാ​യ 2019ൽ ​ച​ര​ക്കു ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​റാ​നാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് യു​എ​സ് ആ​രോ​പി​ക്കുന്നു.