വിരുദുനഗർ: തമിഴ്നാട്ടിലെ ശിവകാശിക്കു സമീപം പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. കലയാർകുറിച്ചിയിലായിരുന്നു അപകടം. പത്തു ഷെഡ്ഡുകളും രാസവസ്തുക്കളും കത്തിനശിച്ചു. ഇതേ മേഖലയിൽ ഈ മാസം ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. അച്ചകുളം ഗ്രാമത്തിൽ ഫെബ്രുവരി രണ്ടിനുണ്ടായ അപകടത്തിൽ 20 പേർ മരിച്ചിരുന്നു.