ബുഡാപെസ്റ്റ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് ആധികാരിക ജയം. ജർമൻ ക്ലബ്ബായ മോണ്ഹെൻഗ്ലാഡ്ബാക്കിനെ എവേ പോരാട്ടത്തിൽ 2-0ന് സിറ്റി കീഴടക്കി. ആദ്യപാദ പ്രീക്വാർട്ടറിന്റെ ഇരു പകുതികളിലുമായി ബെർണാണ്ടൊ സിൽവ (29’), ഗബ്രിയേൽ ജീസസ് (65’) എന്നിവരാണ് ഗോൾ നേടിയത്.
ഫെർലാൻഡ് മെൻഡിയുടെ (86’) അദ്ഭുത ഗോളിന്റെ ബലത്തിൽ ആദ്യപാദത്തിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് 1-0ന് ഇറ്റാലിയൻ സംഘമായ അത്ലാന്തയെ കീഴടക്കി.17-ാം മിനിറ്റിൽ റെമൊ ഫ്രൂളർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അത്ലാന്ത 10 പേരായി ചുരുങ്ങിയിരുന്നു.
ആദ്യ പാദം ജയിച്ച് സിറ്റി, റയൽ
12:05 AM Feb 26, 2021 | Deepika.com