ടോട്ടനം പ്രീക്വാർട്ടറിൽ
12:05 AM Feb 26, 2021 | Deepika.com
ലണ്ടൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർ പ്രീക്വാർട്ടറിൽ. ജർമൻ ക്ലബ്ബായ വൂൾവ്സ്ബർഗിനെതിരേ രണ്ടാം പാദത്തിൽ ടോട്ടനം 4-0നു ജയിച്ചു. ആദ്യ പാദത്തിൽ 4-1നു ജയം നേടിയ ടോട്ടനം ഇരു പാദങ്ങളിലുമായി 8-1നാണ് വെന്നിക്കൊടി പാറിച്ചത്.