ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗിൽ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ശ്രീഗുഫ്വാര മേഖലയിലെ ഷാൽഗുൽ വനത്തിലായിരുന്നു ഏറ്റുമുട്ടൽ. രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ്, കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്(എസ്ഒജി) എന്നിവ സംയുക്തമായാണു ഭീകരരെ നേരിട്ടത്.