കോയന്പത്തൂർ: വാഹനാപകടത്തിൽ ഭർത്താവ് മരിച്ച ദുഃഖം താങ്ങാനാകാതെ ഭാര്യ ആത്മഹത്യ ചെയ്തു. ഈ റോഡ് കലിങ്കരായൻ പാളയംശേഖരന്റെ(50) ഭാര്യ നാഗരത്നം (46) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ബൈക്കിൽ കാലികരായൻ പാളയത്തിൽനിന്നു ബന്നാരിയിലേക്കു പോകവെ ശേഖരൻ അപകടത്തിൽ മരിച്ചിരുന്നു. ഒരു കാർ ശേഖരന്റെ ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശേഖരനെ കുരുന്പംപാളയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ ശേഖരൻ മരിച്ചു. ഭർത്താവിന്റെ മരണവിവരം അറിഞ്ഞ നാഗരത്നം ആശുപത്രിയുടെ ഏഴാംനിലയിൽനിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നാഗരത്നത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.