മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ നോക്കൗട്ട് സാധ്യത സജീവമാക്കി നോർത്ത് ഈസ്റ്റ്. ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരേ 2-1ന്റെ ജയം നേടിയതോടെയാണിത്. നോർത്ത് ഈസ്റ്റിന്റെ ഈ സീസണിലെ ഏഴാം ജയമാണ്.
19 മത്സരങ്ങൾ പൂർത്തിയാക്കിയ നോർത്ത് ഈസ്റ്റ് 30 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള എടികെ മോഹൻ ബഗാൻ (40 പോയിന്റ്), മുംബൈ സിറ്റി (34 പോയിന്റ്) എന്നിവ ഇതിനോടകം നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി ഗോവ (30), നോർത്ത് ഈസ്റ്റ്, ഹൈദരാബാദ് (28)എന്നിവ ശക്തമായ പോരാട്ടത്തിലാണ്. മൂന്ന് ടീമുകൾക്കും ഒരോ മത്സരം വീതം ശേഷിക്കുന്നുണ്ട്. നോർത്ത് ഈസ്റ്റിന്റെ ശേഷിക്കുന്ന മത്സരം 26ന് കേരള ബ്ലാസ്റ്റേഴ്സിനെതിരേയാണ്.
നോർത്ത് ഈസ്റ്റിനു ജയം
11:55 PM Feb 23, 2021 | Deepika.com