മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിലെ സൂപ്പർ ഡെർബിയായ മിലാൻ ഡെർബിയിൽ ഇന്ററിനു ജയം. എസി മിലാന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളിന് ഇന്റർ മിലാൻ ജയം സ്വന്തമാക്കി. ലൗതാരൊ മാർട്ടിനെസ് (5’, 57’) ഇരട്ടഗോൾ നേടിയപ്പോൾ ഒരു ഗോൾ റൊമേലു ലുകാക്കുവിന്റെ (66’) വകയായിരുന്നു.
ഇന്റർ മിലാൻ 53 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. എസി മിലാൻ (49), റോമ (44), അത്ലാന്ത (43), ലാസിയൊ (43) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഡർബിയിൽ ഇന്റർ
12:00 AM Feb 23, 2021 | Deepika.com