പിഎസ്ജി വീണു
12:00 AM Feb 23, 2021 | Deepika.com
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പാരി സാൻ ഷെർമയ്ന്‍ ഈ സീസണിൽ രണ്ടാം തവണയും മൊണാക്കോയ്ക്കു മുന്നിൽ മുട്ടുമടക്കി. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-0ന് മൊണാക്കോ ജയിച്ചു. 2011-12 സീസണിനുശേഷം ഒരു സീസണിൽ രണ്ട് തവണ പിഎസ്ജിയെ കീഴടക്കുന്ന ആദ്യ ടീമാണ് മൊണാക്കോ.