വാഷിംഗ്ടൺ: ടെക്സസിൽ അതിശൈത്യം മൂലം മരിച്ച പതിനൊന്നുകാരന്റെ കുടുംബം വൈദ്യുതി വിതരണക്കന്പനിക്കെതിരേ കേസ് ഫയൽചെയ്തു. അതിശൈത്യത്തിനിടെ ടെക്സസിൽ ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയിരുന്നു. ശരീരോഷ്മാവ് താഴ്ന്നുപോയാണു കുട്ടി മരിച്ചതെന്നും വൈദ്യുതി വിതരണ കന്പനി പത്തുകോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നുമാണ് മാതാപിതാക്കൾ ഫയൽ ചെ യ്ത കേസ്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിട്ടില്ല.