ജയ്പുർ: പൊതുവിഷയങ്ങൾ അവതരിപ്പിക്കാൻ നിയമസഭയിൽ സമയം ലഭിക്കാത്തതിനെ ചൊല്ലി രാജസ്ഥാനിലെ ബിജെപി എംഎൽഎമാർ പാർട്ടിക്കുള്ളിൽ കലാപം സൃഷ്ടിക്കുന്നു. 20 ബിജെപി എംഎൽഎമാർ ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയ്ക്കു കത്തു നല്കി.
ഇരുന്നൂറംഗ സഭയിൽ 71 ബിജെപി എംഎൽഎമാരാണുള്ളത്. പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കഠാരിയയും ഉപപ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡുമാണ് എംഎൽഎമാർക്കു സമയം വീതിച്ചു നല്കുന്നത്. സഭയിൽ സംസാരിക്കാൻ സമയം തുല്യമായി വീതിച്ചു നല്കാൻ ഇവരോടു നിർദേശിക്കണമെന്നാണ് കൈലാഷ് മേഘ്വാളിന്റെ നേതൃത്വത്തിലുള്ള എംഎൽമാർ ആവശ്യപ്പെടുന്നത്.