ന്യൂഡൽഹി: പഞ്ചാബിലെ ഫരീദ്കോട്ടിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ ഡൽഹിയിൽ അറസ്റ്റിലായി. ഗുർവിന്ദർ പാൽ(32), സുഖ്വിന്ദർ സിംഗ്(23), സൗരഭ് വർമ(21) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പ്രതികളെക്കൂടി പിടികിട്ടാനുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യൂത്ത് കോൺഗ്രസ് നേതാവ് ഗുൽലാൽ സിംഗ് ഭൽവാൻ(34) കൊല്ലപ്പെട്ടത്.
ലോറൻസ് വിഷ്ണോയിയുടെ സംഘത്തിൽപ്പെട്ടവരാണു പ്രതികൾ. വിഷ്ണോയി ആജ്മീർ ജയിലിലാണ്. വിഷ്ണോയിയുടെ എതിരാളിയായ ഭംഭിയ സംഘാംഗമാണു ഗുൽലാൽ സിംഗ് ഭൽവാൻ എന്നു സംശയിച്ചാണ് പ്രതികൾ കൊലപാതകം നടത്തിയത്. കാനഡയിൽ താമസിക്കുന്ന ഗോൾഡി ബ്രാർ ആണ് കൊലപാതകം ആസൂത്രണം ചെയ്തത്.