ഹൈദരാബാദ്: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകൾ സുരഭിവാണി ദേവി ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ടിആർഎസ് സ്ഥാനാർഥിയാകും. മഹബൂബ് നഗർ-രംഗറെഡ്ഢി-ഹൈദരാബാദ് ഗ്രാജേറ്റ്സ് മണ്ഡലത്തിലാണു സുരഭിവാണി ദേവി മത്സരിക്കുക. നരസിംഹറാവുവിന്റെ, ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷം ടിആർഎസ് സർക്കാർ സംഘടിപ്പിച്ചിരുന്നു. തെലുങ്കാന സ്വദേശിയായ നരസിംഹ റാവു 1921ലാണു ജനിച്ചത്.