വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് എട്ടാം സമനില. ഹൈദരാബാദ് എഫ്സിക്കെതിരായ തോൽവിക്കുശേഷം പരിശീലക സ്ഥാനത്തുനിന്ന് കിബു വികൂനയെ നീക്കം ചെയ്തെങ്കിലും ജയമെന്ന മോഹം സഫലമാക്കാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല. ചെന്നൈയിൻ എഫ്സിയുമായി ബ്ലാസ്റ്റേഴ്സ് 1-1 സമനിലയിൽ പിരിഞ്ഞു. ഇഷ്ഫാഖ് അഹമ്മദിന്റെ ശിക്ഷണത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.
10-ാം മിനിറ്റിൽ ഫറ്റ്ഹുലോവിന്റെ ഗോളിലൂടെ ചെന്നൈയിൻ മുന്നിൽ കടന്നു. 29-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിനെ 1-1ൽ എത്തിച്ചത്. 80-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡിലൂടെ എനെസ് സിപോവിച്ച് പുറത്തായതോടെ ചെന്നൈയിൻ 10 പേരായി ചുരുങ്ങി. അതും മുതലാക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല.
ചെന്നൈയിന്റെ സീസണിലെ അവസാന മത്സരമായിരുന്നു. 19 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി 10-ാം സ്ഥാനത്താണ്. 20 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ. ബ്ലാസ്റ്റേഴ്സിനു സീസണിൽ ഒരു മത്സരംകൂടി ശേഷിക്കുന്നുണ്ട്. 26ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയാണത്.
കേരള ബ്ലാസ്റ്റേഴ്സിന് എട്ടാം സമനില
12:04 AM Feb 22, 2021 | Deepika.com