+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗൽവാൻ ദൃശ്യങ്ങൾ: ചൈനീസ് നടപടിയിൽ ഇന്ത്യക്ക് അതൃപ്തി

ന്യൂ​ഡ​ൽ​ഹി: ഗ​ൽ​വാ​ൻ താ​ഴ‌്‌വര​യി​ലെ സം​ഘ​ർ​ഷ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ചൈ​നീ​സ് ടെ​ലി​വി​ഷ​നി​ലൂ​ടെ പു​റ​ത്തു​വി​ട്ട ന​ട​പ​ടി​യി​ൽ ഇ​ന്ത്യ അ​തൃ​പ്തി അ​റി​യി​ച്ചു. അ​തി​ർ​ത്തി​യി​ലെ സേ​നാ പി​
ഗൽവാൻ ദൃശ്യങ്ങൾ: ചൈനീസ് നടപടിയിൽ ഇന്ത്യക്ക് അതൃപ്തി
ന്യൂ​ഡ​ൽ​ഹി: ഗ​ൽ​വാ​ൻ താ​ഴ‌്‌വര​യി​ലെ സം​ഘ​ർ​ഷ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ചൈ​നീ​സ് ടെ​ലി​വി​ഷ​നി​ലൂ​ടെ പു​റ​ത്തു​വി​ട്ട ന​ട​പ​ടി​യി​ൽ ഇ​ന്ത്യ അ​തൃ​പ്തി അ​റി​യി​ച്ചു. അ​തി​ർ​ത്തി​യി​ലെ സേ​നാ പി​ന്മാ​റ്റം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​ന്ന​ലെ തു​ട​ങ്ങി​യ ഇ​ന്ത്യ- ചൈ​ന പ​ത്താം ക​മാ​ൻ​ഡ​ർ ത​ല ച​ർ​ച്ച​യി​ലാ​ണു പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ഇ​തേ​സ​മ​യം, ചൈ​ന പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക ഓ​ഫീ​സ​റു​ടെ ധീ​ര​ത​യാ​ണു വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് ഇ​ന്ത്യ വി​ല​യി​രു​ത്തി. മ​ണി​പ്പൂ​രി​ലെ സേ​നാ​പ​തി ജി​ല്ല​യി​ൽനി​ന്നു​ള്ള ബി​ഹാ​ർ റെ​ജി​മെ​ന്‍റി​ലെ ക്യാ​പ്റ്റ​നാ​ണു ചൈ​നീ​സ് പ​ട്ടാ​ള​ക്കാ​രു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രേ ത​ന്‍റെ സൈ​നി​ക​രെ അ​ണി​നി​ര​ത്തി നേ​രി​ട്ട​ത്. ചൈ​ന​ക്കാ​രെ മു​ന്നി​ൽ നി​ന്നു നേ​രി​ടു​ന്ന ഓ​ഫീ​സ​ർ രാ​ജ്യ​ത്തി​നാ​കെ അ​ഭി​മാ​ന​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ സൈ​നി​കകേ​ന്ദ്ര​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ പാ​ങ്ങോ​ംഗ് ത​ടാ​ക​ത്തി​ന്‍റെ വ​ട​ക്ക്, തെ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും സേ​നാ ​പി​ന്മാ​റ്റം ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പം മോ​ൾ​ഡോ ബോ​ർ​ഡ​ർ പോ​യി​ന്‍റി​ലാ​ണു ക​മാ​ൻ​ഡ​ർത​ല ച​ർ​ച്ച ന​ട​ന്ന​ത്. സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ രൂ​ക്ഷ​മാ​യ സം​ഘ​ർ​ഷ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി​യാ​ണു സേ​നാ​ പി​ന്മാ​റ്റ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.