പനാജി: ഐഎസ്എൽ ഫുട്ബോളിൽ ഇടക്കാല പരിശീലകൻ ഇഷ്ഫാഖ് അഹമ്മദിന്റെ ശിക്ഷണത്തിനു കീഴിലെ ആദ്യ പരീക്ഷണത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നു കളത്തിൽ. ചെന്നൈയിനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. രാത്രി 7.30നാണ് മത്സരം.
പരിശീലക സ്ഥാനത്തുനിന്ന് കിബു വികൂന പുറത്തായതോടെയാണ് ഇഷ്ഫാഖ് അഹമ്മദ് തൽസ്ഥാനത്ത് എത്തിയത്. സഹപരിശീലക സ്ഥാനത്തുനിന്നാണ് ഇഷ്ഫാക്കിന്റെ വരവ്.
ഹൈദരാബാദ് എഫ്സിക്കെതിരേ 4-0നു പരാജയപ്പെട്ടതിനു പിന്നാലെയാണു കിബു വികൂനയുടെ ഇരിപ്പിടം തെറിച്ചത്.
മാറ്റം പരീക്ഷിക്കാൻ ബ്ലാസ്റ്റേഴ്സ്
12:07 AM Feb 21, 2021 | Deepika.com