ഫറ്റോര്‍ഡ: ഐഎസ്എല്‍ ഫുട്ബോളില്‍ എടികെ മോഹന്ബഗാന് വിജയത്തുടര്‍ച്ച. എടികെ 3-1ന് നഗരവൈരികളായ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചു. എടികെയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്. 15-ാം മിനിറ്റില്‍ റോയ് കൃഷ്ണ എടികെയെ മുന്നിലെത്തിച്ചു. എന്നാല്‍ 41-ാം മിനിറ്റില്‍ ടിരിയുടെ സെല്‍ഫ് ഗോളില്‍ ഈസ്റ്റ് ബംഗാള്‍ സമനില നേടി. 72-ാം മിനിറ്റില്‍ വില്യംസ് എടികെയ്ക്കു ലീഡ് നല്കി. 89-ാം മിനിറ്റില്‍ ഹാവി ഫെര്‍ണാണ്ടസ് എടികെയുടെ ജയം ഉറപ്പിച്ച് വലകുലുക്കി. 39 പോയിന്റുമായി എടികെ ഒന്നാം സ്ഥാനം ശക്തമാക്കി.
പ്ലേ ഓഫ് അഞ്ച് മുതല്‍
2020-21 ഐഎസ്എല്‍ സീസണിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ മാര്‍ച്ച് അഞ്ചിന് തുടങ്ങും. മാര്‍ച്ച് പതിമൂന്നിനാണ് ഫൈനല്‍. രണ്ടുപാദങ്ങളിലുമായി നടക്കുന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തിലെ ഒന്നാം സെമി അഞ്ചിനും രണ്ടാം സെമി ആറും നടക്കും രണ്ടാം പാദത്തിലെ ആദ്യ സെമി എട്ടിനും രണ്ടാം സെമി ഒമ്പതിനുമാണ്.
ജയം തുടര്‍ന്ന് എടികെ
12:21 AM Feb 20, 2021 | Deepika.com