അഹമ്മദാബാദ്: 2014 ഇംഗ്ലണ്ട് പര്യടനത്തിനിടെ വിഷാദരോഗം പിടിപെട്ടിരുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. ബാറ്റിംഗില്‍ തിളങ്ങാനാവാതെ വന്നതോടെ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യനാണെന്ന തോന്നല്വരെയുണ്ടായിയെന്നും കോഹ്ലി പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക് നിക്കോളസുമായുള്ള അഭിമുഖത്തിലാണു കോഹ്ലി ഇക്കാര്യം പറഞ്ഞത്.
ഇംഗ്ലണ്ടിനെതിരായ ആ പരമ്പരയില്‍ മാനസികമായി ഞാനേറെ തളര്‍ന്നിരുന്നു. എനിക്ക് ബാറ്റിംഗില്‍ ശോഭിക്കാനായില്ല. വലിയൊരു സംഘത്തിനൊപ്പമായിരുന്നെങ്കിലും ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യനാണെന്നു വരെ തോന്നി- കോഹ്ലി പറഞ്ഞു.
ആ പര്യടനത്തിലെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 1, 8, 25, 0, 39, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍. പത്ത് ഇന്നിംഗ്സില്‍ 13.40 ശരാശരിയായിരുന്നു കോഹ്ലിക്ക്. ഇതിനുശേഷം നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ താരം ശക്തമായി തിരിച്ചുവന്നു. ആ ടെസ്റ്റ് പരമ്പരയില്‍ 692 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്.
തന്റെ ഏറ്റവും വലിയ ശക്തി ഭാര്യ അനുഷ്ക ശര്‍മയാണെന്നും താരം പറഞ്ഞു.
അന്ന് ഒറ്റപ്പെട്ട മനുഷ്യനാണെന്നു തോന്നി: കോഹ്ലി
12:21 AM Feb 20, 2021 | Deepika.com