ടോക്കിയോ: ഫുക്കുഷിമ ആണവറിയാക്ടറിൽ ശീതീകരണ ജലത്തിന്റെ അളവിൽ കുറവു വന്നത് പുതിയ ചോർച്ചമൂലമെന്നു കണ്ടെത്തൽ. കഴിഞ്ഞയാഴ്ച പ്രദേശത്തുണ്ടായ ഭൂകന്പത്തിൽ ആണവനിലയത്തിനു കേടുപാട് സംഭവിച്ചിട്ടുണ്ട്. ഭൂകന്പത്തെത്തുടർന്ന് അടച്ചുപൂട്ടിയ ആണവനിലയത്തിലെ പുതിയ ചോർച്ച ആശങ്കയ്ക്കു കാരണമായി.