യുണൈറ്റഡ് നേഷൻസ്: ഇന്ത്യൻ വംശജയും ഡെവലപ്മെന്റ് ബാങ്കറുമായ പ്രീതി സിൻഹയെ യുഎൻ കാപ്പിറ്റൽ ഡെവലപ്മെന്റ് ഫണ്ട് (യുഎൻസിഡിഎഫ്) എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിച്ചു. ദരിദ്ര രാജ്യങ്ങൾക്കു മൈക്രോ ഫിനാൻസ് സൗകര്യം നൽകുന്ന സിഎൻസിഡിഎഫ് ന്യൂയോർക്ക് ആസ്ഥാനമായി 1966ൽ ആണ് സ്ഥാപിതമായത്. സ്ത്രീകൾ, യുവാക്കൾ, ചെറുകിട സ്ഥാപനങ്ങൾ എന്നിവർക്കു മൈക്രോ ഫിനാൻസ് നൽകുകയാണ് ലക്ഷ്യമെന്നു പ്രീതി സിൻഹ പറഞ്ഞു.