വാഷിംഗ്ടൺ ഡിസി: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണ അന്വേണത്തിനു സമാനമായ രീതിയിൽ, കാപ്പിറ്റോൾ കലാപത്തെക്കുറിച്ച് സ്വതന്ത്ര കമ്മീഷൻ അന്വേഷണം നടത്തുമെന്നു യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി. കാപ്പിറ്റോൾ കലാപത്തിന്റെ പേരിൽ മുൻ പ്രസിഡന്റ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്റ് നടപടികൾ യുഎസ് സെനറ്റ് തള്ളിയതോടെയാണു സ്വതന്ത്ര കമ്മീഷൻ അന്വേഷണം നടത്തുമെന്നു പെലോസി ജനപ്രതിനിധി സഭാ അംഗങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയത്.
യുഎസ് പ്രസിഡന്റായി ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താൻ ജനുവരി ആറിനു കാപ്പിറ്റോളിൽ ജനപ്രതിനിധി സഭാ, സെനറ്റ് സംയുക്ത സമ്മേളനം ചേരുന്നതിനിടെയാണു കലാപമുണ്ടായത്. കലാപത്തിൽ ഒരു പോലീസുകാരനുൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു.