ന്യൂഡൽഹി: കർഷകരുടെ ട്രാക്ടർ റാലിക്കിടെ അക്രമം ഉണ്ടായതിനു പിന്നാലെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കർഷക വിരുദ്ധ നിയമങ്ങൾ എത്രയും വേഗം പിൻവലിക്കണമെന്ന് ഒരിക്കൽകൂടി മോദി സർക്കാരിനോട് അപേക്ഷിക്കുകയാണ്.
ദയാവായ്പോടെ നിങ്ങൾക്ക് ഈ ലോകത്തെ പിടിച്ചുകുലുക്കാം എന്ന മഹാത്മാഗാന്ധിയുടെ വാചകംകൂടി രാഹുൽ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി ഭാഷയിലാണു ട്വീറ്റ്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ദേശീയ താത്പര്യം മാനിച്ച് കരിനിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ അഭ്യർഥിച്ചു.