ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയും ജെഡി-എസും കൈകോർക്കാൻ സാധ്യതയേറി. ജെഡി-എസിന്റെ ചെയർമാൻ സ്ഥാനാർഥി ബസവരാജ് ഹൊറാട്ടി എംഎൽസി ഇന്നലെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ കണ്ട് പിന്തുണ അഭ്യർഥിച്ചു.