കോല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന്് അഞ്ചു ദിവസം ആശുപത്രിവാസത്തിനുശേഷമാണ് അദ്ദേഹം ആശുപത്രിവിട്ടത്.
നേരത്തെ ജനുവരി ആദ്യ വാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമാണെന്ന് വ്യക്തമായതിനു പിന്നാലെ അന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ആദ്യം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. പിന്നീട് ജനുവരി ഏഴാം തീയതിയാണ് അദ്ദേഹം ആശുപത്രി വിട്ടത്. വീട്ടിലേക്ക് മാറ്റുന്ന ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ദിവസേന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
ഇസിജി പരിശോധനയ്ക്കു വിധേയനായ ഗാംഗുലിയില്‍ ഒരു സ്റ്റെന്റ് കൂടി ഇന്ന് ഇടും. പേടിക്കാനൊന്നുമില്ലെന്നും ഗാംഗുലിയെ രണ്ടാം ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
വീണ്ടും നെഞ്ചുവേദന: ഗാംഗുലി ആശുപത്രിയില്‍
12:22 AM Jan 28, 2021 | Deepika.com