+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശന്പളത്തിൽനിന്ന് 73 കോടി വെട്ടി; എന്നിട്ടും മിച്ചം 127.8 കോടി

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: അ​മേ​രി​ക്ക​യി​ലെ നി​ക്ഷേ​പ ബാ​ങ്കാ​യ ഗോ​ൾ​ഡ്മാ​ൻ സാ​ക്സി​ന്‍റെ സി​ഇ​ഒ ഡേ​വി​ഡ് സോ​ള​മ​ന്‍റെ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് ഒ​രു കോ​ടി ഡോ​ള​ർ(​ഏ​ക​ദേ​ശം 73 കോ​ടി രൂ​പ)
ശന്പളത്തിൽനിന്ന് 73 കോടി വെട്ടി; എന്നിട്ടും മിച്ചം 127.8 കോടി
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: അ​മേ​രി​ക്ക​യി​ലെ നി​ക്ഷേ​പ ബാ​ങ്കാ​യ ഗോ​ൾ​ഡ്മാ​ൻ സാ​ക്സി​ന്‍റെ സി​ഇ​ഒ ഡേ​വി​ഡ് സോ​ള​മ​ന്‍റെ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് ഒ​രു കോ​ടി ഡോ​ള​ർ(​ഏ​ക​ദേ​ശം 73 കോ​ടി രൂ​പ) വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ക​ന്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. എ​ന്നാ​ലും അ​ദ്ദേ​ഹ​ത്തി​ന് 1.75 കോ​ടി ഡോ​ള​ർ(​ഏ​ക​ദേ​ശം 127.8 കോ​ടി രൂ​പ) ശ​ന്പ​ളം മി​ച്ച​മു​ണ്ട്.

മ​ലേ​ഷ്യ​യി​ലെ വ​ൺ എം​ഡി​ബി ത​ട്ടി​പ്പി​ൽ ക​ന്പ​നി ഉ​ൾ​പ്പെ​ട്ട​തി​ന്‍റെ പേ​രി​ലു​ള്ള ശി​ക്ഷ ആ​യി​ട്ടാ​ണു ശ​ന്പ​ളം കു​റ​ച്ച​ത്. സോ​ള​മ​നു ത​ട്ടി​പ്പി​ൽ പ​ങ്കി​ല്ലെ​ങ്കി​ലും ബാ​ങ്ക് ത​ട്ടി​പ്പി​ൽ ഉ​ൾ​പ്പെ​ട്ട​തു വീ​ഴ്ച​യാ​ണ്.

മ​ലേ​ഷ്യ​യി​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ് റ​സാ​ക്കി​ന്‍റെ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വ​ൺ എം​ഡി​ബി നി​ക്ഷേ​പ പ​ദ്ധ​തി​ക്കാ​യി ഗോ​ൾ​ഡ്മാ​ൻ സാ​ക്സ് ബോ​ണ്ട് വി​റ്റ​ഴി​ച്ച് 650 കോ​ടി ഡോ​ള​ർ സ​മാ​ഹ​രി​ച്ചി​രു​ന്നു. മ​ലേ​ഷ്യ​ൻ കോ​ട​തി ന​ജീ​ബ് റ​സാ​ക്കി​ന് 12 വ​ർ​ഷം ത​ട​വു​ശ​ിക്ഷ വി​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ 300 കോ​ടി ഡോ​ള​ർ മ​ട​ക്കി ന​ല്കാ​മെ​ന്നു ബാ​ങ്ക് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.