ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ചെൽസി, മാനേജർ സ്ഥാനത്തുനിന്നു ഫ്രാങ്ക് ലംപാർഡിനെ പുറത്താക്കി. എഫ്എ കപ്പിന്റെ നാലാം റൗണ്ടിൽ ലൂട്ടണ് ടൗണിനെ 4-1നു ചെൽസി കീഴടക്കിയതിനു പിന്നാലെയാണ് ലംപാർഡിനെ നീക്കിയത്. പിഎസ്ജി മുൻപരിശീലകനായ തോമസ് ടൂഷ്യൽ ചെൽസി മാനേജർ സ്ഥാനത്ത് എത്തുമെന്നാണു സൂചന.
2019 ജൂലൈയിൽ പരിശീലക സ്ഥാനത്ത് എത്തിയ ലംപാർഡിന്റെ കീഴിൽ ചെൽസി 84 മത്സരങ്ങൾ കളിച്ചു, 44 ജയം സ്വന്തമാക്കിയപ്പോൾ 15 സമനിലയും 25 തോൽവിയും നേരിട്ടു.
ലംപാർഡിനെ പുറത്താക്കി
12:33 AM Jan 26, 2021 | Deepika.com