നൽബാരി: ആസാമിൽ കോൺഗ്രസ്-എഐയുഡിഎഫ് സഖ്യം അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാർക്കായി എല്ലാ വാതിലും തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയെ വർഗീയ കക്ഷിയെന്ന് കോൺഗ്രസ് വിളിക്കുന്നു. എന്നാൽ, കേരളത്തിൽ മുസ്ലിം ലീഗുമായും ആസാമിൽ എഐയുഡിഎഫുമായും കോൺഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുകയാണ് -അമിത് ഷാ പറഞ്ഞു. ആസാമിൽ കോൺഗ്രസ്, എഐയുഡിഎഫ്, സിപിഎം, സിപിഐ, സിപിഐ(എംഎൽ), അഞ്ചാലിക് ഗണ മോർച്ച(എജിഎം) എന്നീ കക്ഷികൾ സഖ്യത്തിലാണു മത്സരിക്കുന്നത്.