ചെൽട്ടനം: എഫ്എ കപ്പ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ആഴ്സണൽ നാലാം റൗണ്ടിൽ പുറത്ത്. സതാംപ്ടണിനെതിരായ മത്സരത്തിൽ സെൽഫ് ഗോളിലൂടെ 1-0നു പരാജയപ്പെട്ടാണ് ആഴ്സണൽ പുറത്തായത്.
ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം ചെൽട്ടനത്തെ 4-1നു സിറ്റി പരാജയപ്പെടുത്തി. അവസാന ഒന്പതു മിനിറ്റിൽ മൂന്നു ഗോളുകൾ അടിച്ചുകയറ്റി സിറ്റി വിജയം പിടിച്ചെടുക്കുകയായിരുന്നു. ഫിൽ ഫോഡൻ (81), ഗബ്രിയേൽ ജീസസ് (84), ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസ് എന്നിവർ സിറ്റിക്കായി ഗോൾ നേടി.
റ്റാമി അബ്രാഹത്തിന്റെ ഹാട്രിക്കിലൂടെ ലൂട്ടൺ ടൗണിനെ 4-1ന് ചെൽസി കീഴടക്കി. 11, 17, 74 മിനിറ്റുകളിലായിരുന്നു റ്റാമിയുടെ ഗോളുകൾ.
സെൽഫിൽ ഗണ്ണേഴ്സ് പുറത്ത്
12:20 AM Jan 25, 2021 | Deepika.com