ടാല്ലിൻ: അഴിമതിയാരോപണത്തെത്തുടർന്ന് സർക്കാർ രാജിവച്ചതോടെ വനിതാ പ്രധാനമന്ത്രിയുടെ കീഴിൽ സർക്കാർ രൂപീകരിക്കാൻ എസ്റ്റോണിയയിലെ പ്രതിപക്ഷ, ഭരണപക്ഷ പാർട്ടി കൗൺസിൽ തീരുമാനിച്ചു. ഇതോടെ എസ്റ്റോണിയയുടെ ചരിത്രത്തിൽ കാജ കല്ലാസ് ആദ്യ വനിതാ പ്രധാനമന്ത്രിയാകും. കോവിഡ്-19 പ്രതിസന്ധിയടക്കം നേരിടാനാണു റിഫോം പാർട്ടിയും സെന്റർ പാർട്ടിയും ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കുന്നത്.