ബാങ്കോക്ക്: ബാഡ്മിന്റണിൽ ഇന്ത്യയുടെ ത്രിമൂർത്തികളായ സ്വാസ്തിക്സായ്രാജ്, ചിരാഗ് റെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യങ്ങളുടെ തായ്ലൻഡ് പോരാട്ടം മൂന്നാം സ്ഥാനത്തോടെ അവസാനിച്ചു. ടൊയോട്ട തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ ഡബിൾസ് സഖ്യങ്ങൾ സെമിയിൽ പുറത്ത്. പുരുഷ ഡബിൾസിൽ സാത്വിക്സായ് രാജ്-ചിരാഗ് റെഡ്ഡി സഖ്യവും മിക്സഡ് ഡബിൾസിൽ സാത്വിക്സായ് രാജ്-അശ്വിനി പൊന്നപ്പ കൂട്ടുകെട്ടുമാണ് സെമിയിൽ പരാജയപ്പെട്ട് പുറത്തായത്. സെമിയിൽ പ്രവേശിച്ചതിലൂടെ മൂന്നാം സ്ഥാനക്കാർക്കുള്ള പ്രൈസ് മണി ഈ സഖ്യങ്ങൾക്കു ലഭിക്കും.
പുരുഷ ഡബിൾസിൽ മലേഷ്യയുടെ ആരോണ്‍ ചിയ-സോഹ് വൂയി കൂട്ടുകെട്ട് 21-18, 21-6നാണ് ഇന്ത്യൻ കൂട്ടുകെട്ടിനെ സെമിയിൽ കീഴടക്കിയത്. തായ്ലൻഡിന്റെ ഡെചപോൾ-സാപ്സിറീ കൂട്ടുകെട്ടാണ് മിക്സഡ് ഡബിൾസിൽ സാത്വിക്സായ് രാജ്-അശ്വിനി സഖ്യത്തെ മറികടന്നത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 20-22, 21-18, 12-21നായിരുന്നു ഇന്ത്യൻ ജോഡിയുടെ തോൽവി.
ഡബിൾസിലെ ത്രിമൂർത്തികൾ
12:12 AM Jan 24, 2021 | Deepika.com