പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പിഎസ്ജിക്ക് ആധികാരിക ജയം. ബ്രസീൽ സൂപ്പർ താരം നെയ്മർ പിഎസ്ജി ജഴ്സിയിൽ ഇറങ്ങിയ 100-ാം മത്സരത്തിൽ പാരീ സാൻ ഷെർമയ്ൻ 4-0ന് മോണ്ടിപീല്ലെറിനെ കീഴടക്കി. നാല് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടിയാണ് പിഎസ്ജിയുടെ ഏകപക്ഷീയ ജയം.
സൂപ്പർ താരങ്ങളായ കൈലിയൻ എംബാപ്പെ (34, 63 മിനിറ്റുകൾ), നെയ്മർ (60-ാം മിനിറ്റ്) എന്നിവർക്കുപിന്നാലെ മൗറൊ ഇക്കാർഡിയും (61-ാം മിനിറ്റ്) പിഎസ്ജിക്കായി വലകുലുക്കി.
ലീഗിൽ 21 മത്സരങ്ങളിൽനിന്ന് 45 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുന്നു. 20 മത്സരങ്ങളിൽനിന്ന് 42 പോയിന്റുള്ള ലില്ലയാണ് രണ്ടാമത്.
19Y4NSiG8kkzwWjMD17euEaQ5PErpwxWkP
12:12 AM Jan 24, 2021 | Deepika.com