ലക്നൗ: കോവിഡ് വാക്സിന്റെ ഫലക്ഷമതയും സുരക്ഷിതത്വവും സംബന്ധിച്ച സംശയങ്ങളും തെറ്റിദ്ധാരണകളും തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ക്ലീൻ ചിറ്റ് നല്കിയിട്ടുള്ള വാക്സിന്റെ കാര്യത്തിൽ സംശയങ്ങൾ വേണ്ടെന്ന് സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയിലെ ആരോഗ്യപ്രവർത്തകരെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.