ചെന്നൈ: ഹൊസൂർ മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽനിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു. തോക്കു ചൂണ്ടിയായിരുന്നു അഞ്ചംഗ സംഘം കവർച്ച നടത്തിയത്. ഹൊസൂർ-ബംഗളൂരു റോഡിലെ മുത്തൂറ്റ് ശാഖയിലാണു വൻ കവർച്ച നടന്നത്. ഇന്നലെ രാവിലെ ഒന്‍പതരയ്ക്കു ജീവനക്കാരെ കെട്ടിയിട്ട ശേഷം സ്വർണവും പണവും കവരുകയായിരുന്നു. 25091 ഗ്രാം സ്വർണവും 96,000 രൂപയുമാണ് അപഹരിച്ചത്.