ബംബോലിം:ഐഎസ്എൽ ഫുട്ബോളിൽ പകരം വീട്ടാനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയ്ക്കെതിരേ. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഇഞ്ചുറി ടൈം ഗോളിലൂടെ 2-1നു കീഴടക്കിയതിന്റെ ആവേശത്തോടെയാണു ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഗോവയിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി കണക്കാക്കുന്ന ബംബോലിമിലെ ജിഎംസി സ്റ്റേഡിയത്തിലാണു മത്സരം.
ആദ്യ റൗണ്ടിൽ ഗോവയോട് 3-1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ബംഗളൂരു എഫ്സിയോട് അവരുടെ ഹോം ഗ്രൗണ്ടായ മഡ്ഗാവിലെ ഫതോർഡ സ്റ്റേഡിയത്തിൽവച്ച് ബ്ലാസ്റ്റേഴ്സ് 4-2നു തോറ്റു. എന്നാൽ, ബംബോലിമിൽവച്ച് കഴിഞ്ഞ മത്സരത്തിൽ മഞ്ഞപ്പട പകരം വീട്ടി. എഫ്സി ഗോവയ്ക്കെതിരേയും അതുപോലൊരു പകരം വീട്ടലാണ് ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി മികച്ച ഫോമിലാണു ബ്ലാസ്റ്റേഴ്സ്.
12 മത്സരങ്ങളിൽനിന്ന് 13 പോയിന്റാണു ബ്ലാസ്റ്റേഴ്സിനുള്ളത്, ഗോവയ്ക്ക് 19ഉം.
പകരം വീട്ടാൻ ബ്ലാസ്റ്റേഴ്സ്
01:03 AM Jan 23, 2021 | Deepika.com