സംസ്ഥാന പവർലിഫ്റ്റിംഗ് 29 മുതൽ
01:03 AM Jan 23, 2021 | Deepika.com
ആലപ്പുഴ: സംസ്ഥാന പുരുഷ-വനിതാ പവർ ലിഫ്റ്റിംഗ് മത്സരങ്ങൾ 29, 30, 31 തീയതികളിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ കാസർഗോഡ് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തും. 29ന് സീനിയർ വിഭാഗത്തിലും 30ന് സബ്ജൂണിയർ വിഭാഗത്തിലും 31ന് ജൂണിയർ വിഭാഗത്തിലും മത്സരങ്ങൾ നടക്കും. ദേശീയ മത്സരങ്ങൾക്കുള്ള കേരള ടീമുകളെ ഇവിടെ നിന്നും തെരഞ്ഞെടുക്കും.