ഒൗഗാഡൗഗൂ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ കാണാതായ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രൂപതാ വൈദികരുടെ സമ്മേളനത്തിൽ പങ്കെടുക്കുവാൻ സൗബാകന്യാഡോഗുവിൽനിന്നും ബാൻഫൊറയിലേക്കു നടത്തിയ യാത്രാമധ്യേയാണ് ഫാ. റോഡ്രിഗ് സനോനെ കാണാതായത്. ബാൻഫൊറയ്ക്ക് ഇരുപതു കിലോമീറ്റർ അകലെ വനത്തിൽ കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിത്. വൈദികന്റെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. ബാൻഫൊറ ബിഷപ് ലൂക്കാസ് കൽഫയാണ് വൈദികന്റെ മരണ വാർത്ത സ്ഥിരീകരിച്ചത്.