വാഷിംഗ്ടൺ: വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ നേവൽ ഒബ്സേർവറിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും ഭർത്താവ് ഡഗ്ലസ് എംഹോഫും പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസായ ബ്ലയർ ഹൗസിൽ താത്ക്കാലികമായി തങ്ങും.
വൈറ്റ് ഹൗസിനു തൊട്ടടുത്തുതന്നെയാണ് ബ്ലയർ ഹൗസ് സ്ഥിതി ചെയ്യുന്നത്. സത്യപ്രതിജ്ഞയ്ക്കു തലേന്ന് പ്രസിഡന്റ് ജോ ബൈഡൻ ഇവിടെയാണ് തങ്ങിയത്. യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് ഇന്ത്യൻ വംശജയായ കമല ഹാരിസ്.