കോൽക്കത്ത: ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അതിർത്തിയിലെ വോട്ടർമാരെ ബിഎസ്എഫ് സ്വാധീനിക്കുകയാണെന്നു തൃണമൂൽ കോൺഗ്രസ്. പശ്ചിമബംഗാളിൽ ത്രിദിന സന്ദർശനം നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് പരാതി നൽകി. എന്നാൽ ആരോപണത്തോടു ബിഎസ്എഫ് പ്രതികരിച്ചിട്ടില്ല.
വോട്ടർമാരെ ബിഎസ്എഫ് സ്വാധീനിക്കുന്നതുസംബന്ധിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ ഇടപെടുമെന്നാണു പ്രതീക്ഷയെന്നും തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു. വിവിധ ഗ്രാമങ്ങളിലെത്തി ബിഎസ്എഫ് സംഘം ഒരു പ്രത്യേകകക്ഷിക്കു വോട്ട് ചെയ്യാൻ നിർബന്ധിക്കുകയാണ്. അതിർത്തിയിൽ ഞങ്ങളല്ലാതെ ആരും അവശേഷിക്കില്ലെന്ന മുന്നറിയിപ്പും അവർ നൽകിയെന്നാണ് പരാതിയിലുള്ളത്.