ചന്ദൻനഗർ: ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ റോഡ്ഷോയ്ക്കിടെ ഗോലി മാരോ(രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലുക) മുദ്രാവാക്യം മുഴക്കിയ മൂന്നു ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. യുവമോർച്ച ഹൂഗ്ലി ജില്ലാ പ്രസിഡന്റ് സുരേഷ് ഷായുംഅറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. അറസ്റ്റിലായവരെ ജനുവരി 30 വരെ റിമാൻഡ് ചെയ്തു.