ന്യൂഡൽഹി: ആമസോണ്‍ വെബ് സീരീസായ മിർസാപുറിന്റെ അണിയറ പ്രവർത്തകർക്കു സുപ്രീം കോടതിയുടെ നോട്ടീസ്. ഉത്തർപ്രദേശിലെ മിർസാപുറിനെ അധിക്ഷേപിക്കുന്നതാണ് പരന്പരയുടെ ഉള്ളടക്കമെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
മിർസാപുർ അണിയറ പ്രവർത്തകർക്കൊപ്പം ആമസോണിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ക്രൈം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപെട്ട വെബ് സീരീസാണ് മിർസാപുർ. കരണ്‍ അനുഷ്മാൻ, ഗുർമീത് സിംഗ്, മിഹിർ ദേശായി എന്നിവരാണ് സംവിധായകർ.
തീവ്രവാദത്തിന്റെയും അധോലോക പ്രവർത്തനങ്ങളുടെയും കേന്ദ്രമായിട്ടാണ് മിർസാപുരിനെ ചിത്രീകരിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.
അതേസമയം, മിർസാപൂരിനെതിരേ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വഷണത്തിനായി യുപി പോലീസ് മുംബൈയിലെത്തി. താണ്ഡവ് എന്ന വെബ് സീരീസിനെതിരേയുള്ള യുപി പോലീസിന്റെ നടപടികൾ വലിയ വിവാദമായിരിക്കെയാണ് മിർസാപുരിനെതിരേയും നീക്കവുമായി യുപി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.