മാഡ്രിഡ്: കോപ്പ ഡെൽ റേ ഫുട്ബോളിൽ സ്പാനിഷ് വന്പൻമാരായ റയൽ മാഡ്രിഡ് മൂന്നാം ഡിവിഷൻ ക്ലബ്ബായ അൽകായാനോയോടു 2-1നു തോറ്റ് പുറത്ത്. പത്തുപേരുമായി കളിച്ചാണ് അൽകായാനോ, സിനദീൻ സിദാന്റെ ടീമിനെ തോൽപ്പിച്ചത്.
ആദ്യ പകുതിയിൽ ഏദർ മിലിറ്റവോയുടെ ഹെഡറിൽ ലീഡ് കണ്ടെത്തിയതാണു റയൽ. പക്ഷേ രണ്ടാം പകുതിയിൽ കളി കൈവിട്ടു. 80-ാം മിനിറ്റിൽ പകരക്കാരൻ ഹൊസെ സോൾബസിലൂടെ അൽകായാനോ സമനില ഗോൾ നേടി. ഇതോടെ കളി അധികസമയത്തേക്കു നീണ്ടു. കളിതീരാൻ അഞ്ചു മിനിറ്റ് ബാക്കിനിൽക്കെ യുവാനനിലൂടെ അൽകായോനോ വിജയഗോൾ നേടി.
തലതാഴ്ത്തി റയൽ
12:10 AM Jan 22, 2021 | Deepika.com