ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ യൂണിഫോമും മെഡലും ധരിച്ച് പങ്കെടുക്കരുതെന്ന് വിമുക്ത ഭടന്മാർക്ക് കരസേനയുടെ നിർദേശം. യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശം വീണ്ടും ഓർമിപ്പിച്ച് കേന്ദ്രീയ സൈനിക് ബോർഡിന് കരസേന കത്തയച്ചു.
ഒൗദ്യോഗിക പരിപാടികളിൽ മാത്രമേ യൂണിഫോം ധരിക്കാവൂ എന്ന് കരസേനയുടെ മാർഗനിർദേശത്തിൽ പറയുന്നു. ചില പ്രതിഷേധക്കാർ യൂണിഫോം ധരിച്ച് പ്രക്ഷോഭത്തിൽ പങ്കെടുത്തത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കരസേനയുടെ മാർഗനിർദേശം. പൊതുജനം ഒത്തുകൂടുന്നതിലും പ്രതിഷേധത്തിലും യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന് മാർഗനിർദേശത്തിൽ ആവർത്തിക്കുന്നു.
സേനയിൽ സേവനം അനുഷ്ഠിക്കുന്ന വേളയിൽ തന്നെ അവധിയെടുത്ത് പ്രതിഷേധത്തിൽ പങ്കെടുത്ത ചില സംഭവങ്ങൾ കരസേനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ വീഡിയോകളും പകർത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടികൾ കടുപ്പിച്ച് കരസേന രംഗത്തുവന്നത്. സിഖ്, പഞ്ചാബ് റെജിമെന്റിലെ ജവാന്മാരോട് പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
അടുത്തിടെ, യൂണിഫോം ധരിച്ച് കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നയാളുടെ വീഡിയോ വൈറലായിരുന്നു. സേനയിൽ സേവനം ചെയ്യുന്ന ആളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നീട് ഇയാൾ വിരമിച്ച ഭടനാണ് എന്ന് കണ്ടെത്തിയിരുന്നു.