+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിഎഫ് പെൻഷൻ; ഹർജികൾ മറ്റൊരു ബെഞ്ചിനു വിടാൻ സുപ്രീംകോടതി നിർദേശം

ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യി​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ ഉ​ചി​ത​മാ​യ മ​റ്റൊ​രു ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടാ​ൻ സു​പ്രീംകോ​ട​തി നി​ർ​ദേ​ശം. ജ​സ്റ്റീ​സ് യു
പിഎഫ് പെൻഷൻ; ഹർജികൾ മറ്റൊരു ബെഞ്ചിനു വിടാൻ സുപ്രീംകോടതി നിർദേശം
ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യി​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ ഉ​ചി​ത​മാ​യ മ​റ്റൊ​രു ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടാ​ൻ സു​പ്രീംകോ​ട​തി നി​ർ​ദേ​ശം. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണു നി​ർ​ദേ​ശം. ഹ​ർ​ജി​ക​ൾ നേ​ര​ത്തേ പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ർ കോ​ട​തി​യി​ലു​ള്ള​തി​നാ​ൽ അ​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​താ​വും ഉ​ചി​ത​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, ഇ​ക്കാ​ര്യം ചീ​ഫ് ജ​സ്റ്റീ​സി​നു റ​ഫ​ർ ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചു. പു​തി​യ ബെ​ഞ്ച് രൂ​പീ​ക​രി​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഹ​ർ​ജി അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യോ വെ​ള്ളി​യാ​ഴ്ച​യോ പ​രി​ഗ​ണ​ന​യ്ക്കെ​ത്തു​മെ​ന്നാ​ണു സൂ​ച​ന.

ഇ​പി​എ​ഫ് അം​ഗ​ങ്ങ​ളാ​യ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യ ഉ​യ​ർ​ന്ന പെ​ൻ​ഷ​ന് വ​ഴി​വ​ച്ച കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി ശ​രി​വ​ച്ച​തി​നെ​തി​രേ കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം ന​ൽ​കി​യ അ​പ്പീ​ൽ 2019 ജൂ​ലൈ 12നു ​പ​രി​ഗ​ണി​ച്ച ബെ​ഞ്ചി​ൽ ജ​സ്റ്റീ​സ് അ​നി​രു​ദ്ധ ബോ​സ് ഉ​ണ്ടാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ശ​രി​വ​ച്ച​തി​നെ​തി​രേ ഇ​പി​എ​ഫ്ഒ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി 2019 ജൂ​ലൈ പ​ത്തി​നു പ​രി​ഗ​ണി​ച്ച ബെ​ഞ്ചി​ൽ ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യും അം​ഗ​മാ​യി​രു​ന്നു. ആ ​ബെ​ഞ്ചു​ക​ളി​ലു​ണ്ടാ​യി​രു​ന്ന അ​ന്ന​ത്തെ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​യും ജ​സ്റ്റീ​സ് ദീ​പ​ക് ഗു​പ്ത​യും പി​ന്നീ​ട് വി​ര​മി​ച്ചു.

ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ ശ​ന്പ​ള​ത്തി​നു ആ​നു​പാ​തി​ക​മാ​യി ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ വി​ഹി​തം ന​ൽ​കാ​നു​ള്ള ഓ​പ്ഷ​ൻ ക​ട്ട് ഓ​ഫ് തീ​യ​തി നി​ശ്ച​യി​ച്ച​ത്, പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കാ​നു​ള്ള ശ​ന്പ​ളം പ്ര​തി​മാ​സം 15,000 രൂ​പ​യാ​ക്കി നി​ജ​പ്പെ​ടു​ത്തി​യ​ത്, പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന​തി​നു പി​രി​യു​ന്ന​തി​നു മു​ന്പു​ള്ള 60 മാ​സ​ത്തെ ശ​രാ​ശ​രി ശ​ന്പ​ളം ക​ണ​ക്കാ​ക്കു​ന്ന​ത് എ​ന്നീ ഭേ​ദ​ഗ​തി​ക​ൾ കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഈ ​ഭേ​ദ​ഗ​തി​ക​ളെ​ല്ലാം തൊ​ഴി​ലാ​ളി ദ്രോ​ഹ​മാ​ണെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു​മു​ള്ള വാ​ദം അം​ഗീ​ക​രി​ച്ച സു​പ്രീംകോ​ട​തി കേ​ര​ളാ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ശ​രി​വ​ച്ചു.

ഇ​തി​നെ​തി​രേ ഇ​പി​എ​ഫ​ഒ​യും കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യാ​ണ് സു​പ്രീം കോ​ട​തി ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്നു.