ചരിത്രം കുറിച്ച് നദാൽ
11:51 PM Jan 18, 2021 | Deepika.com
പാരീസ്: എടിപി റാങ്കിംഗിൽ തുടർച്ചയായ 800 ആഴ്ച ആദ്യ 10 റാങ്കിനുള്ളിൽ തുടരുന്ന ആദ്യകളിക്കാരനെന്ന ചരിത്രനേട്ടം സ്പാനിഷ് ടെന്നീസ് സിംഗിൾസ് സൂപ്പർ താരം റാഫേൽ നദാൽ സ്വന്തമാക്കി. ജിമ്മി കോണേഴ്സിന്റെ 789 റിക്കാർഡാണ് നദാൽ മറികടന്നത്. 2005 ഏപ്രിൽ 10നാണ് ആദ്യ 10 റാങ്കിനുള്ളിൽ കടന്നത്.