കോൽക്കത്ത: കോവിഡ് വാക്സിൻ സ്വീകരിച്ച് നിമിഷങ്ങൾക്കകം ബോധരഹിതയായ കോൽക്കത്തയിലെ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ്. കോൽക്കത്തയിലെ ബി.സി. റോയ് ആശുപത്രിയിലെ മുപ്പത്തിയഞ്ചുകാരിയായ നഴ്സാണു വാക്സിൻ ഡോസ് സ്വീകരിച്ചതിനു പിന്നാലെ ബോധരഹിതയായത്. ആസ്തമരോഗം അലട്ടിയിരുന്ന ഇവർ നിരവധി മരുന്നുകളോട് അലർജി കാണിക്കുന്നുണ്ട്. നഴ്സിന്റെ ആരോഗ്യനില വിദഗ്ധസംഘം പരിശോധിക്കുകയാണെന്നും വിശകലനങ്ങൾക്കു സമയമെടുക്കുമെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. തുടർപരിചരണത്തിനായി വിദഗ്ധസംഘത്തെ രൂപീകരിച്ചു. മരുന്നുകളോട് അവർ വേഗത്തിൽ പ്രതികരിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞദിവസം വാക്സിൻ സ്വീകരിച്ചയുടൻ നഴ്സിനു വിറയൽ അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥതയുള്ളതായി സഹപ്രവർത്തകരോടു പറഞ്ഞ അവർ നിരീക്ഷണമുറിയിൽ ബോധരഹിതയായി വീണു.
കഴിഞ്ഞദിവസം വാക്സിൻ സ്വീകരിച്ചയുടൻ നഴ്സിനു വിറയൽ അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥതയുള്ളതായി സഹപ്രവർത്തകരോടു പറഞ്ഞ അവർ നിരീക്ഷണമുറിയിൽ ബോധരഹിതയായി വീണു.