ജയ്പുർ: രാജസ്ഥാനിൽ ബസ് വൈദ്യുതകന്പിയിൽ തട്ടി തീപിടിച്ച് ആറു യാത്രക്കാർ മരിച്ചു. ജലോർ ജില്ലയിലെ മഹേഷ്പുര ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് താഴ്ന്നുകിടന്ന വൈദ്യുത കന്പിയിൽ തട്ടിയാണു തീപിടിച്ചത്. 30 പേർക്കു പരിക്കേറ്റു. നകോഡയിൽനിന്നു ബീവറിലേക്കു പോയ ബസിൽ 40 യാത്രക്കാരുണ്ടായിരുന്നു.